ഒരു രൂപയിലെ ലക്ഷാധിപതി!

Saturday 13 August 2022 12:00 AM IST
ഒരു രൂപ നോട്ടുശേഖരവുമായി അർവിന്ദ് കുമാർ പൈ

ചേർത്തല: ഒരു രൂപയുടെ ഒരു ലക്ഷം നോട്ട് ശേഖരിച്ച് ചേർത്തല ടൗൺ എൽ.പി സ്കൂളിലെ അദ്ധ്യാപകൻ, നഗരസഭയി​ലെ പ്രഥമേഷ് മന്ദിർ വീട്ടിൽ അർവിന്ദ് കുമാർ പൈ വേറി​ട്ട 'ലക്ഷാധിപതി'യായി.

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്രയധികം ഒരു രൂപ നോട്ട് ഒരാൾ ശേഖരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഒരു രൂപ നോട്ട്

1949 ആഗസ്​റ്റ് 12നാണ് ഉപയോഗത്തിൽ വന്നത്. ഇതിന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നോട്ട് എന്ന പ്രത്യേകതയും ഉണ്ട്. ലംബരീതിയിയിൽ വർഷം (2018) അടയാളപ്പെടുത്തിയ ആദ്യ നോട്ടും ഒരു രൂപയുടേതു തന്നെ.

ഗവ.ഒഫ് ഇന്ത്യ നോട്ട് എന്നാണ് ഒരു രൂപ നോട്ടിനെ വിശേഷിപ്പിക്കുന്നത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത്. ഒരുപാട് വർഷങ്ങളുടെ പരിശ്രമമാണ് ഈ നോട്ട് ശേഖരമെന്നും ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ഇത് പൂർത്തീകരിച്ചതിൽ അഭിമാനമുണ്ടെന്നും അർവിന്ദ് പറഞ്ഞു .

Advertisement
Advertisement