ചാവേർ സ്ഫോടനം : താലിബാൻ അനുകൂല പുരോഹിതൻ കൊല്ലപ്പെട്ടു
Saturday 13 August 2022 6:11 AM IST
കാബൂൾ : അഫ്ഗാനിലെ താലിബാൻ അനുകൂലിയായ മതപുരോഹിതൻ റഹിമുള്ള ഹഖാനി ഐസിസ് നടത്തിയ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.കാബൂളിൽ ഹഖാനിയുടെ മദ്രസയിലേക്ക് ചാവേറായെത്തിയ ഐസിസ് ഭീകരൻ തന്റെ കൃത്രിമ കാലിലാണ് ബോംബ് ഒളിപ്പിച്ചിരുന്നത്.
സ്ഫോടനത്തിൽ ഹഖാനിയുടെ ഒരു സഹോദരനും കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. നേരത്തെ ഐസിസ് നടത്തിയ രണ്ട് ഭീകരാക്രമണങ്ങളിൽ നിന്ന് ഹഖാനി രക്ഷപ്പെട്ടിരുന്നു. ഐസിസിന്റെ കടുത്ത വിമർശകനായിരുന്നു ഹഖാനി.
അതേസമയം, താലിബാൻ അനുകൂലിയാണെങ്കിലും അവരുടെ നയത്തിന് വിരുദ്ധമായി സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകണമെന്ന നിലപാടുകാരനായിരുന്നു ഹഖാനി.