നരേന്ദ്ര മോദി ജിയുടെ ആഹ്വാനത്തെ മാനിക്കുന്നു, ഹർ ഘർ തിരംഗ രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാൻ സഹായിക്കും; വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ

Saturday 13 August 2022 9:41 AM IST

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹർ ഘർ തിരംഗ ക്യാംപെയിനിൽ പങ്കുചേർന്ന് മോഹൻലാൽ. എളമക്കരയിലെ വീട്ടിലാണ് അദ്ദേഹം പതാക ഉയർത്തിയത്. അസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവം പങ്കുചേരുന്നുവെന്നും, ഹർ ഘർ തിരംഗ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നിച്ച് മുന്നേറാനും ജനതയെ സഹായിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

'നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങൾ രാജ്യവ്യാപകമായി ആരംഭിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയിൽ നിന്നുള്ള ഹർ ഘർ തിരംഗയുടെ ആഹ്വാനത്തെ മാനിച്ചുകൊണ്ട്, ദേശീയ പതാക ഉയർത്താൻ ഞാൻ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ പൗരന്മാരോടൊപ്പം ചേരുന്നു.

ഈ മഹോത്സവം രാഷ്ട്രനിർമ്മാണത്തിനായുള്ള കൂടുതൽ സമർപ്പണത്തിലേക്ക് നമ്മെ പ്രചോദിപ്പിക്കുകയും ഒന്നിച്ച് മുന്നോട്ട് പോകാൻ ഏവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ. നന്ദി. ജയ് ഹിന്ദ്.'- എന്ന അടിക്കുറിപ്പോടെ മോഹൻലാൽ പതാക ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.