ഒരേ സിനിമ കണ്ടത് പതിനഞ്ചോളം തവണ, ക്ലൈമാക്സ് രംഗം അനുകരിച്ചു; ഇരുപത് ലിറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് ഇരുപത്തിമൂന്നുകാരൻ ജീവനൊടുക്കി
Saturday 13 August 2022 2:31 PM IST
ബംഗളൂരു: സിനിമയിലെ ക്ലൈമാക്‌സ് രംഗം അനുകരിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കർണാടകയിലെ തുമാകുരു ജില്ലയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ രേണുക പ്രസാദ് ആണ് മരിച്ചത്. തെലുങ്ക് സിനിമയായ 'അരുന്ധതി'യിലെ രംഗം അനുകരിച്ചുകൊണ്ട് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
മകൻ പതിനഞ്ചോളം തവണ ഈ സിനിമ കണ്ടിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. സിനിമയിലെ രംഗത്തിലുള്ളത് പോലെ ഇരുപത് ലിറ്റർ പെട്രോളാണ് യുവാവ് ശരീരത്തിലൊഴിച്ചത്. തുടർന്ന് തീകൊളുത്തുകയായിരുന്നു.
അറുപത് ശതമാനത്തോളം പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ് എസ് എൽ സി പരീക്ഷയിൽ രേണുക പ്രസാദ് ഉന്നത വിജയം നേടിയിരുന്നു. എന്നാൽ സിനിമാ മോഹം മൂലം പിന്നീട് പഠനം നിർത്തുകയായിരുന്നു.