കത്രീന - വിജയ് സേതുപതി മെറി ക്രിസ്‌മസ് മുംബെയിൽ

Sunday 14 August 2022 6:00 AM IST

വിജയ് സേതുപതി, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന മെറി ക്രിസ്‌മസ് മുംബെയിൽ പുരോഗമിക്കുന്നു. പൂനെയിലും ചിത്രീകരണം ഉണ്ടാവും. മൂന്നാഴ്ചത്തെ ചിത്രീകരണമാണ് പൂനെയിൽ പ്ളാൻ ചെയ്യുന്നത്. സിനിമയുടെ 70 ശതമാനം ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം രമേഷ് തൗരാനിയും സഞ്ജയ് റൗത്രയും ചേർന്നാണ് നിർമ്മാണം. കഴിഞ്ഞ ഡിസംബറിലാണ് ചിത്രീകരണം ആരംഭിച്ച വിവരം കത്രീന സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. ബോളിവുഡ് ചിത്രം ബൂമ്മിലൂടെ വെള്ളിത്തിരയിൽ എത്തിയ കത്രീന മല്ലേശ്വരി എന്ന സിനിമയിലൂടെയാണ് തെലുങ്ക് അരങ്ങേറ്റം നടത്തിയത്. മമ്മൂട്ടി നായകനായ ബൽറാം Vs താരാദാസ് ആണ് കത്രീന അഭിനയിച്ച ഏക മലയാള ചിത്രം. മേരി ക്രിസ്‌മസ് കത്രീനയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ്. മികച്ച തുടക്കം തമിഴിൽ നടത്താൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് കത്രീന. ബോളിവുഡിൽ സൽമാൻ ഖാൻ ചിത്രം ടൈഗർ ആണ് പുതിയ സിനിമ.

Advertisement
Advertisement