'10-15 വർഷം വൈകി' വിക്രം ഇനി ട്വിറ്ററിലും
Sunday 14 August 2022 6:00 AM IST
നടൻ വിക്രം ഇനി ട്വിറ്ററിലും. ട്വിറ്റർ ഹാൻഡിൽ ആരംഭിച്ച സന്തോഷം വിക്രം ആരാധകരുമായി പങ്കുവച്ചു. ഒരു 10- 15 വർഷം വൈകിയെങ്കിലും ഇതു നല്ല സമയമാണ്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി എന്നും ഇനി ഇടയ്ക്ക് വരാമെന്നും വീഡിയോയിൽ വിക്രം പറയുന്നു. 2016ൽ ആണ് വിക്രം ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. അതേസമയം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രമിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലത്ത് കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിയാൻ 61 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.