അഹാനയുടെ മീ മൈസെൽഫ് ആൻഡ് ഐ ട്രെയിലർ

Sunday 14 August 2022 6:00 AM IST

അഹാന കൃഷ്ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീ മൈസെൽഫ് ആൻഡ് ഐ എന്ന വെബ്സീരിസ് ട്രെയിലർ പുറത്ത് .പൃഥ്വിരാജാണ് ട്രെയിലർ റിലീസ് ചെയ്തത്.അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന സീരിസിൽ മാ കഫേ നടത്തുന്ന മാളു എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. മീര നായർ, കാർത്തിക വി.എസ്, അനൂപ് മോഹൻ ദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് എന്നിവരാണ് മറ്റ് താരങ്ങൾ.സംവിധായകൻ അഭിലാഷ് സുധീഷും അഭിജിത് സൈന്ധുവും ചേർന്നാണ് രചന. നിമിഷ് രവി ആണ് ഛായാഗ്രഹണം. നൃത്തസംവിധാനം സായി ബാലു, അതുൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.11 ത് ഹവർ പ്രൊ‌ഡക്ഷൻസാണ് നിർമ്മാണം. ഇൗ മാസം റിലീസ് ചെയ്യും.