മികവ് - 2022 അവാർഡ് ദാനം

Sunday 14 August 2022 12:07 AM IST

തുറവൂർ: ചേർത്തല,അരൂർ നിയോജക മണ്ഡലങ്ങളിൽ നിന്ന് എസ്. എസ്. എൽ.സി,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ വിദ്യാർത്ഥികളെയും സർവ്വകലാശാല പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിക്കുന്ന മെരിറ്റ് അവാർഡ് (മികവ് - 2022 ) വിതരണം ഇന്ന് ഉച്ചയ്ക്ക് 2 ന് പൊന്നാംവെളി ജയലക്ഷ്മി ആഡിറ്റോറിയത്തിൽ നടക്കും. രാജീവ് യൂത്ത് ഫൗണ്ടേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് സംഘാടകർ. രമേശ്‌ ചെന്നിത്തല എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അവാർഡ് വിതരണം നിർവഹിക്കും . രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ അഡ്വ.ടി.എച്ച്.സലാം അദ്ധ്യക്ഷനാകും.

Advertisement
Advertisement