തൊഴിലാളികൾ ധർണ നടത്തി

Sunday 14 August 2022 12:12 AM IST

ചേർത്തല : തൊഴിലുറപ്പിലെ പ്രവൃത്തികളുടെ എണ്ണം കുറച്ചു തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വയലാറിൽ തൊഴിലുറപ്പു തൊഴിലാളികൾ പോസ്​റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റി പ്രസിഡന്റ് അഡ്വ.വി. എൻ.അജയൻ ഉദ്ഘാടനം ചെയ്തു. വയലാർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജയലേഖ അദ്ധ്യക്ഷത വഹിച്ചു.എ.കെ.ഷെരീഫ്,ജെയിംസ്, വി.ജി.ജയചന്ദ്രൻ,പി.വിനോദ്, ആശാ മാധവശേരി,ഷാഹിന, ഷീജ,സൗമ്യ, ശുഭ, കൈരളി,സുഷമ, ഇന്ദു അനിൽ, സലി ബാലൻ,വിജയമ്മ രമണൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement