ചണ്ഡാലഭിക്ഷുകി കാവ്യത്തിന്റെ നൂറാം വാർഷികം

Sunday 14 August 2022 4:41 AM IST

തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ വിഖ്യാത രചനയായ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിന്റെ നൂറാം വാർഷികം വിവിധ പരിപാടികളോടെ പ്രഭാത് ബുക്ക് ഹൗസ് ആഘോഷിക്കും. 22ന് രാവിലെ 8.30ന് പാളയം ആശാൻ സ്‌ക്വയറിൽ മന്ത്രി ജി.ആർ.അനിൽ പുഷ്പാർച്ചന നടത്തും. 10ന് ജോയിന്റ് കൗൺസിൽ ഹാളിൽ പ്രഭാത് പുസ്തകോത്സവം സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 2ന് രാജസൂയം വിശ്വംഭരന്റെ നേതൃത്വത്തിൽ നടക്കുന്ന കവിയരങ്ങിൽ എൽ. ഗോപീകൃഷ്ണൻ അദ്ധ്യക്ഷനാവും. ശാന്താ തുളസീധരൻ ഉദ്ഘാടനം ചെയ്യും. 4ന് പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കവി വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. ഡോ.ജോർജ് ഓണക്കൂർ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു, എസ്. ഹനീഫാ റാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. എം.ചന്ദ്രബാബു എന്നിവർ സംസാരിക്കും.

Advertisement
Advertisement