പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ, വെടിയുതിർത്ത് താലിബാൻ

Sunday 14 August 2022 6:18 AM IST

കാബൂൾ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ അവകാശ ലംഘനങ്ങൾക്കെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ താലിബാൻ വെടിയുതിർത്തെന്ന് റിപ്പോർട്ട്. പ്രതിഷേധക്കാരായ സ്ത്രീകളെ പിരിച്ചുവിടാൻ ആകാശത്തേക്കാണ് താലിബാൻ ഭീകരർ വെടിയുതിർത്തത്. സ്ത്രീകൾക്കും പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കും താലിബാൻ അംഗങ്ങളുടെ മർദ്ദനമേറ്റതായും റിപ്പോർട്ടുണ്ട്. സ്ത്രീകളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

താലിബാൻ ഭരണകൂടം അധികാരത്തിലെത്തിയതിന് നാളെ ഒരു വർഷം തികയാനിരിക്കുന്ന പശ്ചാത്തലത്തിലാണ് 40ഓളം സ്ത്രീകൾ പങ്കെടുത്ത പ്രതിഷേധം. കാബൂളിലുള്ള താലിബാൻ വിദ്യാഭ്യാസ മന്ത്രാലയ ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് നടന്നത്.

ആഹാരം, ജോലി, സ്വാതന്ത്ര്യം തുടങ്ങിയവ എഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് സ്ത്രീകൾ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാനിലെ സ്ത്രീകൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലയിലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി.

Advertisement
Advertisement