 സുപ്രീംകോടതിയിൽ സത്യവാങ്മൂലം: മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും മറ്റും ഉൾപ്പെടുത്താൻ

Sunday 14 August 2022 6:47 AM IST

ന്യൂഡൽഹി: പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. ലക്ഷദ്വീപിൽ

മാംസാഹാരം വൃത്തിയായി സൂക്ഷിക്കാനും കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ലക്ഷദ്വീപിലെ മിക്ക വീടുകളിലും മാംസാഹാരം ദൈനംദിന ആഹാരത്തിന്റെ ഭാഗമാണ്. അതേസമയം, സ്‌കൂളിലെ മെനുവിൽ പഴങ്ങളും ഡ്രൈഫ്രൂട്ട്സും ഉൾപ്പെടുത്തി പരിഷ്‌കരിച്ചപ്പോൾ മാംസാഹാരം ഒഴിവാക്കുകയായിരുന്നു. മാംസാഹാരം ഒഴിവാക്കാൻ തീരുമാനിച്ച യോഗത്തിൽ വിവാദ അഡ്മിനിസ്ട്രേറ്റർ പ്രഫുൽഖോഡ പട്ടേൽ പങ്കെടുത്തില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു കോടി രൂപയിലേറെ സാമ്പത്തികനഷ്ടം നേരിട്ടതിനെ തുടർന്നാണ് കവരത്തി, മിനിക്കോയ് ദ്വീപുകളിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടിയതെന്നും ഭരണകൂടം വിശദീകരിക്കുന്നു.