ഹിമാചലിൽ കൂട്ടമതംമാറ്റത്തിന് പത്ത് വർഷം ജയിൽ ശിക്ഷ

Sunday 14 August 2022 6:47 AM IST

സിംല: ഹിമാചൽ പ്രദേശിൽ കൂട്ടമതംമാറ്റം പത്ത് വർഷത്തെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ഭേദഗതി വരുത്തി. മതസ്വാതന്ത്ര്യ (ഭേദഗതി) 2022 ബിൽ ശബ്ദവോട്ടോടെയാണ് ഇന്നലെ നിയമസഭ പാസാക്കിയത്. ഭീഷണിയിലൂടെയോ മോഹനവാഗ്ദാനങ്ങൾ നൽകിയോ രണ്ടോ അതിൽ കൂടുതലോ പേരെ മതം മാറ്റുന്നത് 7 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയതായിരുന്നു 2009ലെ മതംമാറ്റ നിരോധനനിയമം. 2006ൽ നിലവിൽ വന്ന നിയമമനുസരിച്ച് താരതമ്യേന കുറഞ്ഞ ശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു കൂട്ടമതംമാറ്റം. എസ്.ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസന്വേഷണം നടത്തണം. സെഷൻസ് കോടതിയിലായിരിക്കും വിചാരണ. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. ബി.ജെ.പി ഭരണത്തിലുള്ള മറ്റ് സംസ്ഥാനങ്ങളിലും മതംമാറ്റ നിരോധനനിയമം നിലവിൽ വന്നിട്ടുണ്ട്.

Advertisement
Advertisement