താങ്കൾ ഒരു ഇന്ത്യക്കാരനല്ലേ, സ്വതന്ത്ര്യദിനത്തെ സംബന്ധിച്ച് ഒന്നും പേജിലില്ലല്ലോയെന്ന് കമന്റ്; കിടിലൻ മറുപടിയുമായി ബാബു ആന്റണി

Sunday 14 August 2022 1:27 PM IST

സിനിമകളിൽ വില്ലനായും നായകനായും മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ആക്ഷൻ ഹീറോ ബാബു ആന്റണി. സോഷ്യൽ മീഡിയയിലും സജീവമാണ് അദ്ദേഹം. തന്റെ പോസ്റ്റുകൾക്ക് വരുന്ന കമന്റുകൾക്ക് പരമാവധി മറുപടി നൽകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഒരു കമന്റിന് നടൻ നൽകിയിരിക്കുന്ന മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

മോഹൻലാലിനും എം ജി സോമനുമൊപ്പമുള്ള ഒരു ചിത്രം ബാബു ആന്റണി നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് 'താങ്കൾ ഒരു ഇന്ത്യക്കാരനല്ലേ, രാജ്യം 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് താങ്കളുടെ പേജിൽ ഒന്നും കാണാനില്ലല്ലോ' എന്നായിരുന്നു ഒരാളുടെ ചോദ്യം.

'താങ്കൾ ഇന്ത്യയിലല്ലേ, നാളെയാണ് സുഹൃത്തേ 75ാം സ്വാതന്ത്ര്യ ദിന'മെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ ആണ് ബാബു ആന്റണിയുടെ പുതിയ ചിത്രം.