ഈ മരം വീട്ടിൽ ഉണ്ടോ? ശരിയായ ദിശയിൽ നട്ടാൽ സമ്പത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും

Sunday 14 August 2022 1:40 PM IST

വാസ്തുശാസ്‌ത്ര പ്രകാരം ചില മരങ്ങൾ വീട്ടുമുറ്റത്ത് നടുന്നതുകൊണ്ട് ദോഷങ്ങളുണ്ടാകും. എന്നാൽ ചില വൃക്ഷങ്ങൾ കുടുംബത്തിൽ സർവ ഐശ്വര്യങ്ങളും കൊണ്ടുവരും. അതിൽ ഒന്നാണ് നെല്ലി മരം. വാസ്തു പ്രകാരം വീടുകളിൽ നെല്ലിമരം നടുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യവും ധനവും വർദ്ധിക്കാൻ കാരണമാകും എന്നാണ് വിശ്വാസം.

സംസ്കൃതത്തിൽ ആമലകി, അമൃതഫലം എന്നറിയപ്പെടുന്ന നെല്ലിക്ക ആയുർവേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്. ജരാനരകൾ അകറ്റി ആരോഗ്യം പ്രദാനം ചെയ്യുന്ന നെല്ലിക്ക അമൃതിനു തുല്യമാണെന്നാണ് പറയപ്പെടുന്നത്. ഒട്ടനവധി സവിഷേതകളുള്ള ഈ വൃക്ഷം വീടിന്റെ കുബേര ദിക്കായ വടക്കുഭാഗത്ത് നട്ടുവളർത്തുന്നതാണ് ഉത്തമം. ഈ ഭാഗത്തു നെല്ലിമരം ഉണ്ടെങ്കിൽ കുടുംബത്തിന് സമ്പത്തിന്റെ കാര്യത്തിൽ ഒരു കുറവും വരില്ലെന്നാണ് വിശ്വാസം. കൂടാതെ മാസപ്പിറവി, വെള്ളിയാഴ്ച, നവമി, അമാവാസി, പൗർണമി എന്നീ ദിവസങ്ങളിൽ നെല്ലിക്ക അടർത്താൻ പാടുള്ളതല്ല.പൂജാമുറിയിലും നെല്ലിക്ക വയ്ക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുമെന്നാണ് വിശ്വാസം. വീട്ടുവളപ്പിൽ ഒരു നെല്ലി മരമെങ്കിലും ഉണ്ടെങ്കിൽ പോസിറ്റീവ് ഊർജം വർദ്ധിക്കും.

Advertisement
Advertisement