മഞ്ഞ സാരിയിൽ സുന്ദരിയായി ഖുശ്‌ബു,​ സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ സ്റ്റെെലിഷായി സുരേഷ് ഗോപി; ആരാധകർക്ക് വിരുന്നായി സൂപ്പർ താരങ്ങൾ ഒരേ വേദിയിൽ

Sunday 14 August 2022 4:33 PM IST

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. ഫിറ്റ്നസിലൊക്കെ ഇപ്പോൾ ശ്രദ്ധ പുലർത്താറുള്ള താരം ഈയടുത്ത് ഭാരം കുറച്ച് ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പം ഒരു വേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

സ്വകാര്യ ചാനലിലെ പരിപാടിയിലാണ് സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തിയത്. ജനനായകനും ഖുഷ്ബുജിക്കും ഒപ്പം എന്ന ക്യാപ്ഷനോടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ചിത്രം പങ്കുവച്ചത്. ടിനി ടോം, പിഷാരടി, നാദി‌ർഷ എന്നിവരും ഒപ്പമുണ്ട്. നിരവധി ആരാധകർ ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. മഞ്ഞ സാരിയണിഞ്ഞാണ് ഖുശ്‌ബു എത്തിയത്. സുരേഷ് ഗോപിക്കൊപ്പം അനുഭൂതി, യാഥവം തുടങ്ങിയ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.

അതേസമയം, 'മേ​ ​ഹും​ ​മൂ​സ'യാണ് ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രം. പൂ​നം​ ​ബ​ജ്‌​വയെ നായികയാക്കി​ ​ജി​ബു​ ​ജേ​ക്ക​ബ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​​ ​ചി​ത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. സെ​പ്തം​ബ​ർ​ 30​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യു​മെ​ന്ന് ​അ​ണി​യ​റപ്ര​വ​ർ​ത്ത​ക​ർ​ ​അ​റി​യി​ച്ചു. ​

ജോ​ണി​ ​ആ​ന്റ​ണി,​സൈ​ജു​ ​കു​റു​പ്പ്,​ഹ​രീ​ഷ് ​ക​ണാ​ര​ൻ​ ,​മേ​ജ​ർ​ ​ര​വി,​മി​ഥു​ൻ​ ​ര​മേ​ശ്,​ ​ശ​ശാ​ങ്ക​ൻ​ ​മ​യ്യ​നാ​ട്,​ ​ക​ണ്ണ​ൻ​ ​സാ​ഗ​ർ,​ ​അ​ശ്വി​നി,​സ​ര​ൺ,​ ​ജി​ജി​ന,​ ​ശ്രി​ന്ദ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​കോ​ൺ​ഫി​ഡ​ന്റ് ​ഗ്രൂ​പ്പ്,​ ​തോ​മ​സ് ​തി​രു​വ​ല്ല​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ​ക്ട​ർ​ ​സി​ .​ജെ​ ​റോ​യ്,​ ​തോ​മ​സ് ​തി​രു​വ​ല്ല​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാണ് ചിത്രം ​നി​ർ​മി​ക്കു​ന്നത്.