ആനയൂട്ട് ലോഗോ പ്രകാശനം.

Monday 15 August 2022 12:00 AM IST

കോട്ടയം. തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ 21ന് നടക്കുന്ന ആനയുട്ടിനോടാനുബന്ധിച്ചു ലോഗോ പ്രകാശനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. കർക്കടക മാസത്തിൽ നടക്കുന്ന ഔഷധ കഞ്ഞി വിതരണം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വിനോദ് വിശ്വനാഥൻ മന്ത്രിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ്, വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, അഡ്മിസ്ട്രേറ്റീവ് ഓഫീസർ പി.ആർ.മീര, ടി.സി.രാമാനുജം, ജയൻ തടത്തുകുഴി, സി.എൻ.സുഭാഷ്, വേണു കൈലാസ്, പി.എൻ.വിനോദ്കുമാർ, പ്രദീപ് ഉറുമ്പിൽ, നേവൽ സോമൻ, അഞ്ചു സതീഷ്, മധു ഹോരക്കാട്, ജി വേണുഗോപാൽ, അജയ് പുത്തൻ മഠം എന്നിവർ പങ്കെടുത്തു.

Advertisement
Advertisement