വീടുകൾക്കുള്ള ആദ്യ ഗഡു വിതരണം.

Monday 15 August 2022 12:00 AM IST

ഈരാറ്റുപേട്ട. നഗരസഭ പി.എം.എ.വൈ പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട 28 കുടുംബങ്ങൾക്ക് വീട് നിർമാണത്തിനുള്ള ആദ്യ ഗഡു തുക വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ അദ്ധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ നിർവ്വഹിച്ചു. പദ്ധതിയിൽ ഉൾപ്പെട്ട 137 കുടുംബങ്ങൾക്കും വീട് എന്ന സ്വപ്നം യഥാർത്ഥ്യമാക്കുവാനുള്ള പരിശ്രമം തുടരുകയാണെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് പ്ലാമൂട്ടിൽ, വിവിധ പാർലമെന്ററി പാർട്ടി ലീഡർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, അൻസാരി ഈലക്കയം തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement