ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി

Monday 15 August 2022 12:28 AM IST

കിളിമാനൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങളായി. കീഴ്പേരൂർ തിരുപാൽക്കടൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ 18ന് രാവിലെ 6.30ന് അവൽക്കിഴി സമർപ്പണം, നെയ്യ് വിളക്ക് സമർപ്പണം, ഏഴ് മുതൽ നിറപറ, പുഷ്പാഞ്ജലി, രാത്രി ഏഴിന് കുത്തിയോട്ടക്കളി, 8ന് നൃത്തനൃത്യം,12ന് അഷ്ടമിരോഹിണി അഭിഷേകം.

മടവൂർ: കൃഷ്ണൻകുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം 18ന് നടക്കും.രാവിലെ 7.30ന് ഉണ്ണിയപ്പ പ്രസാദ വിതരണം, എട്ടിന് പാൽപ്പായസപൊങ്കാല, 8.30ന് കളഭ കലശപൂജ, പൊങ്കാല നിവേദ്യം, 11ന് കളഭാഭിഷേകം, 4.30ന് ഗോമാതാപൂജ, ഉറിയടി, രാത്രി 8.30ന് അവതാരപൂജ, അവതാര അഭിഷേകം.

Advertisement
Advertisement