കുൽഗാമിൽ ഗ്രനേഡ് ആക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു

Monday 15 August 2022 12:02 AM IST

കുൽഗാം : കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരന് വീരമൃത്യു. ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരൻ തഹീർ ഖാനെ ഉടനെ അനന്ത്നാഗിലെ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജമ്മു-കാശ്മീരിൽ ഭീകരരുടെ ചാവേർ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഇടയിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ ആക്രമണം.

Advertisement
Advertisement