വിദ്യാധിരാജ വിദ്യാപീഠം   ഓവറോള്‍ ചാമ്പ്യന്‍മാർ

Monday 15 August 2022 1:53 AM IST
തൃക്കുരട്ടി മഹാദേവസേവാസമിതി നടത്തിയ അഖില കേരള രാമായണമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം വിദ്യാർത്ഥികൾ ട്രോഫിയുമായി

മാന്നാര്‍: തൃക്കുരട്ടി മഹാദേവസേവാസമിതി നടത്തിയ അഖില കേരള രാമായണമേളയില്‍ 174 പോയി​ന്റോടെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം ഓവറോള്‍ ചാമ്പ്യന്‍മാരായി. 43 പോയി​ന്റ ലഭിച്ച മാന്നാര്‍ ശ്രീഭുവനേശ്വരി ഹയര്‍ സെക്കൻഡറി സ്‌കൂളിന് രണ്ടാം സ്ഥാനവും 32 പോയി​ന്റ് നേടിയ മാന്നാര്‍ നായര്‍ സമാജം ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. രാമായണ പ്രതിഭകളായി എല്‍.പി വിഭാഗം: രുഗ്മിണി എസ്.കുമാര്‍ (എച്ച്.എസ്.എസ് ഇംഗ്ലീഷ്മീഡിയംസ്‌കൂള്‍, തിരുവമ്പാടി), യു.പി വിഭാഗം: ചിന്‍മയി​ ജി. നായര്‍ (വിദ്യാധിരാജ വിദ്യാപീഠം മാവേലിക്കര), എച്ച്.എസ് വിഭാഗം: ആര്‍. ശിവാനി (ശ്രീഭുവനേശ്വരി എച്ച്.എസ്.എസ്, മാന്നാര്‍), എച്ച്.എസ്.എസ് വിഭാഗം: ബി.ദേവിക (വിദ്യാധിരാജ വിദ്യാപീഠം മാവേലിക്കര), കോളേജ് വിഭാഗം: വിന്ധ്യാ വിനോദ് (കരുണ മെഡിക്കല്‍ കോളേജ്,പാലക്കാട്) എന്നിവരെ തി​രഞ്ഞെടുത്തു. വിജയികള്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ ട്രോഫികള്‍ സമ്മാനിച്ചു.

Advertisement
Advertisement