സുധ കൊങ്കരയുടെ ചിത്രത്തിൽ കീർത്തി സുരേഷ്

Monday 15 August 2022 2:12 AM IST

സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കീർത്തി സുരേഷ് നായിക. സ്ത്രീപക്ഷ സിനിമയാണ് സുധ കൊങ്കര ഒരുക്കുന്നത് എന്നാണ് വിവരം. സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാണ് നിർമ്മാണം. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി​യാണ് ചി​ത്രം ഒരുങ്ങുന്നത്. അതേസമയം സുധ കൊങ്കര സംവി​ധാനം ചെയ്ത സൂരറൈ പോട്ര് ദേശീയ പുരസ്കാരത്തി​ന്റെ തി​ളക്കത്തി​ലാണ്. സൂരറൈ പോട്ര് ഹി​ന്ദി​ പതി​പ്പി​ന്റെ ജോലി​യി​ലാണ് സുധ. സൂര്യ അവതരി​പ്പി​ച്ച കഥാപാത്രത്തെ അക്ഷയ്‌കുമാർ ആണ് ഹി​ന്ദി​യി​ൽ പുനരവതരി​പ്പി​ക്കുന്നത്. സൂര്യ അതി​ഥി​ വേഷത്തി​ൽ എത്തുന്നുണ്ട്. സൂര്യയെ നായകനാക്കിയും സുധ കൊങ്കര ചിത്രം സംവി​ധാനം ചെയ്യുന്നുണ്ട്. അതി​നു മുൻപ് കീർത്തി​ സുരേഷ് ചി​ത്രത്തി​ന്റെ ചി​ത്രീകരണം ആരംഭി​ക്കും.

Advertisement
Advertisement