60 കാരൻ ഇരുപതുകാരിയെ നായികയാക്കുന്നു, ഫോട്ടോഷോപ്പ് ചെയ്‌ത് മുഖം മിനുക്കുന്നു; ബോളിവുഡിനെ നശിപ്പിച്ചത് ആ 'യുവാവ്' ആണെന്ന് വിവേക് അഗ്നിഹോത്രി
സിനിമകളിലെ നായകനും നായികയും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും ചർച്ചയാകാറുള്ളതാണ്. ഇപ്പോഴിതാ ബോളിവുഡിലെ പ്രായവ്യത്യാസത്തെക്കുറിച്ച് വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
'ചിത്രത്തിന്റെ ക്വാളിറ്റി മറന്നേക്കൂ. 60 വയസുള്ള നായകന്മാർ 20-30 വയസുള്ള പെൺകുട്ടികളെ പ്രണയിക്കാനും ഫോട്ടോഷോപ്പ് വഴി മുഖം ചെറുപ്പമായി കാണിക്കാനും ആഗ്രഹിക്കുന്നു. ബോളിവുഡിൽ അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ട്. യുവാവായി കാണപ്പെടുന്ന കൂളായ ആൾ ബോളിവുഡിനെ നശിപ്പിച്ചു. ഒരാൾ മാത്രമാണ് ഇതിന് ഉത്തരവാദി'- സംവിധായകൻ കുറിച്ചു.
Forget the quality of a film, when 60 yr old heroes are desperate to romance 20/30 yr old girls, photoshopping faces to look young, there is something fundamentally wrong with Bollywood. ‘Looking young & cool’ has destroyed Bollywood. And only one person is responsible for this.
— Vivek Ranjan Agnihotri (@vivekagnihotri) August 12, 2022
വിവേക് അഗ്നിഹോത്രി വിമർശനം ഉന്നയിച്ചത് ആമിർ ഖാനെ ആണെന്നാണ് ചിലർ പറയുന്നത്. ബോയ്കോട്ട് 'ലാൽ സിംഗ് ഛദ്ദ'യുടെ ഭാഗമാണ് ഇതെന്നും ആരോപണമുണ്ട്.
കാശ്മീര്‍ ഫയല്‍സാണ് വിവേക് അഗ്നിഹോത്രിയുടെ ഒടുവിലായി റിലീസായ ചിത്രം.കാശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വൻ വിജയമായിരുന്നു.