ദുൽഖർ ഇപ്പോൾ വേറെ ലെവൽ, പതാക ഉയർത്തി സല്യൂട്ടടിച്ച് താരം; സ്വാതന്ത്ര്യദിനാഘോഷം തെലങ്കാന പൊലീസിനൊപ്പം, വീഡിയോ
മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ശ്രദ്ധ നേടുകയാണ് ദുൽഖർ സൽമാൻ. ഇന്ന് താരം സ്വാതന്ത്ര്യദിനം ആഘോഷിച്ചത് തെലങ്കാനയിലെ സൈബരാബാദിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമാണ്. പൊലീസിനൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വീഡിയോ ദുൽഖർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
താരം തുറന്ന ജീപ്പിൽ പരേഡ് വീക്ഷിക്കുന്നതും പതാക ഉയർത്തുന്നതും വീഡിയോയിൽ കാണാം. സ്വാതന്ത്ര്യദിനം ഗംഭീരമാക്കിയതിന് പൊലീസിന് ദുൽഖർ നന്ദിയും പറഞ്ഞിട്ടുണ്ട്.
ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ദുൽഖറിന്റെ 'സീതാ രാമം' എന്ന തെലുങ്ക് ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ 'സീതാ രാമം' ഹാനു രാഘവപുഡിയാണ് സംവിധാനം ചെയ്‌തത്.
ലെഫ്‌റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്