കാശ്‌മീരിൽ പൊലീസ് കൺട്രോൾ റൂമിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

Monday 15 August 2022 11:32 PM IST

ശ്രീനഗ‌ർ: കാശ്‌മീരിൽ ഒരു മണിക്കൂറിനിടെ ഭീകരരുടെ രണ്ട് ഗ്രനേഡ് ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ട്. ശ്രീനഗറിൽ പൊലീസ് കൺട്രോൾ റൂമിന് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി കാശ്‌മീർ പൊലീസ് അറിയിച്ചു.

ഗോപാൽപോറ ചന്ദൂര മേഖലയിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു നാട്ടുകാരനും പരിക്കേറ്റു. കരൺ കുമാർ സിംഗ് എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പരിശോധന ശക്തമാക്കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.