ഫെഡറേഷൻ ഒഫ് ശ്രീനാരായണ ഓർഗനൈസേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Tuesday 16 August 2022 9:46 AM IST

വാഷിംഗ്‌ടൺ: വടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഫെഡറേഷൻ ഒഫ് ശ്രീനാരായണ ഓർഗനൈസേഷന്റെ 2022- 2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സജീവ് ചേന്നാട്ട് (പ്രസിഡന്റ്), രേണുക ചിറകുഴിയിൽ (സെക്രട്ടറി), രാജീവ് ഭാസ്‌കർ (ട്രഷറർ), സുനിൽകുമാർ കൃഷ്ണൻ ( വൈസ് പ്രസിഡന്റ് ) മായാ ഷൈജു (ജോയിന്റ് സെക്രട്ടറി), സഹൃദയൻ പണിക്കർ ( ജോയിന്റ് ട്രഷറർ ) എന്നിവരെ ഓഗസ്റ്റ് ഏഴിന് വാഷിംഗ്‌ടണിൽ നടന്ന കൺവെൻഷനിൽവച്ചാണ് തിരഞ്ഞെടുത്തത്.

2024 ൽ നടത്താൻ ഉദ്ദേശിക്കുന്ന കൺവെൻഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അടുത്ത രണ്ടുവർഷം ശ്രീ നാരായണ ദർശനങ്ങളിൽ അധിഷ്ഠിതമായ പഠനങ്ങളും സെമിനാറുകളും നടത്തുന്നതിനൊപ്പം സാമൂഹ്യ പുരോഗതിക്ക് ഉതകുന്ന വിവിധ പദ്ധതികൾക്കും പുതിയ ഭരണ സമിതി ലക്ഷ്യമിടുന്നുണ്ട്.