ചിക്കൻ ചുക്കയും രഹസ്യ ചേരുവകളും,VIDEO

Tuesday 16 August 2022 3:45 PM IST

പലതരം ചിക്കൻ വിഭവങ്ങൾ കേട്ടിട്ടും രുചിച്ചിട്ടുമുള്ളവരാണ് നമ്മൾ. അത്തരത്തിലെ ഒരു വിഭവമായ ചിക്കൻ ടിക്ക മിക്കവാറും പേരും കഴിച്ചിട്ടുണ്ടാവും. എന്നാൽ ചിക്കൻ ചുക്ക എത്രപ്പേർ രുചിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമായി രശ്മി അനിലാണ് ഇത്തവണവ്യത്യസ്തമായ വിഭവം പരിചയപ്പെടുത്തുന്നത്.

ആവശ്യമായ ചേരുവകൾ

ചിക്കൻ- ഒരു കിലോ

തക്കാളി - രണ്ടെണ്ണം അരിഞ്ഞത്

ഇഞ്ചി

വെളുത്തുള്ളി- അഞ്ച് അല്ലി

സവാള- മൂന്നെണ്ണം ചെറുതായി അരിഞ്ഞത്

പച്ചമുളക്- രണ്ടായി കീറിയത്

മുളകുപൊടി

ഗരംമസാല

കുരുമുളക്‌പൊടി

കസൂരി മേത്തി

മല്ലിയില

മല്ലിപൊടി

മഞ്ഞൾപ്പൊടി

പെരുംജീരകം പൊടിച്ചത്

ഗ്രീൻ ചില്ലി സോസ്

വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറച്ച് ഉപ്പ് ചേർത്ത് സവാള അരിഞ്ഞത് വഴറ്റിയെടുക്കണം. ഇതിലേക്ക് കറിവേപ്പില, വറ്റൽമുളക് ഒടിച്ചത്, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയത്, വെളുത്തുള്ളി എന്നിവ ഇട്ടുകൊടുക്കാം. ചേരുവകൾ നന്നായി വഴണ്ട് വരുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്തുകൊടുക്കാം. എല്ലാം നന്നായി വഴറ്റിയതിന് ശേഷം ചിക്കൻ ചേർക്കണം.

ചിക്കൻ വെന്തുവരുമ്പോൾ രണ്ട് സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ ഗരം മസാല, മഞ്ഞൾപ്പൊടി ഒരു സ്പൂൺ കുരുമുളക്‌പൊടി ഒരു സ്പൂൺ എന്നിവ ചേർക്കണം. കുറച്ച് ചൂടുവെള്ളം ചേർത്ത് കുറച്ച് മിനിട്ട് നേരം വേവിക്കണം. ഇതിലേക്ക് കസൂരി മേത്തി, മല്ലിയില, കറിവേപ്പില, കുരുമുളക്, ഗ്രീൻ ചില്ലി സോസ് എന്നിവ ആവശ്യത്തിന് ചേർക്കണം. ഒരു രണ്ട് മിനിട്ട് നേരം പാൻ അടച്ചുവച്ച് വേവിക്കണം. ചിക്കൻ ചുക്ക തയ്യാ‌ർ.