'ഷാജഹാന്റെ മയ്യത്തെടുത്ത് 24 മണിക്കൂർ തികയും മുമ്പ് കടുവയിലെ പാട്ടിൽ ആടിത്തിമിർത്ത് സഖാക്കൾ'
പാലക്കാട് സിപിഎം പ്രവർത്തകനായ ഷാജഹാന്റെ കൊലപാതകത്തിൽ കേസന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസിന്റെ പ്രതികരണം. രണ്ടു പേർ പിടിയിലായിട്ടുണ്ട്. ആർ എസ് എസുകാരാണ് കൊലക്ക് പിന്നിലെന്ന് സിപിഎം ആരോപിക്കുമ്പോൾ, സഹപ്രവർത്തകരായിരുന്ന സിപിഎമ്മുകാരാണ് കൊലയാളികളെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഇപ്പോഴിതാ, സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കൊല്ലപ്പെട്ട് 24 മണിക്കൂറുർ തികയും മുൻപ് പാലക്കാട് നിന്ന് കിലോമീറ്ററുകളുടെ മാത്രം ദൂരമുള്ള കോഴിക്കോട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ആഘോഷ പരിപാടിയെ കുറിച്ചാണ് രാഹുലിന്റെ പോസ്‌റ്റ്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
" കൊമ്പൻ തുമ്പി ചുഴറ്റുന്നെ കടുവ കണ്ണ് കലങ്ങുന്നെ വമ്പന്മാർ അവർ രണ്ടാളും നേരാ നേരെ പാഞ്ഞതടുക്കുന്നെ "
പാലക്കാട് ഷാജഹാൻ എന്ന പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂറും തികയും മുൻപ്, ഷാജഹാന്റെ മയ്യത്തെടുത്ത നൊമ്പരം മാറും മുൻപ്, ഷാജഹാന്റെ കുടുംബത്തിന്റെ നൊമ്പരത്തറയിലെ കണ്ണീരുണങ്ങും മുൻപ് പാലക്കാട് നിന്ന് കിലോമീറ്ററുകളുടെ മാത്രം ദൂരമുള്ള കോഴിക്കോട് സഖാക്കൾ കടുവയിലെ പാട്ട് പാടി ആടിത്തിമിർക്കുകയാണ്....
ഇനിയും വരും നേതാക്കൾ, പ്രസംഗങ്ങളിൽ പ്രാസമൊപ്പിച്ച് അതിവൈകാരികത കുത്തി നിറയ്ക്കാൻ, പിന്നെയവർ രക്തസാക്ഷി ഫണ്ടിനായി ബക്കറ്റുമായി വരും, അപ്പോഴും പാട്ട് ഉയരും
രക്തസാക്ഷികൾ അമരന്മാർ
" കൊമ്പൻ തുമ്പി ചുഴറ്റുന്നെ കടുവ കണ്ണ് കലങ്ങുന്നെ വമ്പന്മാർ അവർ രണ്ടാളും നേരാ നേരെ പാഞ്ഞതടുക്കുന്നെ " പാലക്കാട് ഷാജഹാൻ എന്ന പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂറും തികയും മുൻപ്, ഷാജഹാന്റെ മയ്യത്തെടുത്ത നൊമ്പരം മാറും മുൻപ്, ഷാജഹാന്റെ കുടുംബത്തിന്റെ നൊമ്പരത്തറയിലെ കണ്ണീരുണങ്ങും മുൻപ് പാലക്കാട് നിന്ന് കിലോമീറ്ററുകളുടെ മാത്രം ദൂരമുള്ള കോഴിക്കോട് സഖാക്കൾ കടുവയിലെ പാട്ട് പാടി ആടിത്തിമിർക്കുകയാണ്.... ഇനിയും വരും നേതാക്കൾ, പ്രസംഗങ്ങളിൽ പ്രാസമൊപ്പിച്ച് അതിവൈകാരികത കുത്തി നിറയ്ക്കാൻ, പിന്നെയവർ രക്തസാക്ഷി ഫണ്ടിനായി ബക്കറ്റുമായി വരും, അപ്പോഴും പാട്ട് ഉയരും രക്തസാക്ഷികൾ അമരന്മാർ
Posted by Rahul Mamkootathil on Tuesday, 16 August 2022