അമിതാധികാരത്തിന് സർക്കാർ ശ്രമം: കെ.സുരേന്ദ്രൻ

Wednesday 17 August 2022 12:15 AM IST

തിരുവനന്തപുരം: സർവകലാശാലകളുടെ സ്വയംഭരണ സംവിധാനം തകർക്കാനും അഴിമതി ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

അഴിമതി ചോദ്യം ചെയ്യാൻ പാടില്ലെന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണത ഘടകകക്ഷികളെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ ജനങ്ങൾ അതേറ്റെടുക്കും. ചെറിയ പ്രതികരണം പോലും വരാതിരിക്കാനാണ് ഗവർണറുടെ ചിറകരിയാൻ നിയമനിർമ്മാണം കൊണ്ടുവരുന്നത്. ഫെഡറലിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ അഴിമതി തടയാൻ കഴിയുന്ന പഴുതുകളെല്ലാം അടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.