സ്വന്തം പാർട്ടിയെ വിമർശിച്ച് ബി.ജെ.പി മന്ത്രി; രാജി വച്ച് പുറത്തുപോകണമെന്ന് മറ്റ് മന്ത്രിമാർ

Wednesday 17 August 2022 12:21 AM IST

ബംഗളൂരു : സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന കർണ്ണാടക നി​യമമന്ത്രി ജെ.സി. മധുസ്വാമിയുടെ ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പുറത്തായത് വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിലെ നേതാക്കൾ രംഗത്തെത്തി​. പരാമർശങ്ങൾ ഒരു മന്ത്രിയിൽ നിന്ന് വരാൻ പാടില്ലാത്തതാണെന്ന് മന്ത്രി മുനിരത്ന പറഞ്ഞു. മന്ത്റി​സഭാംഗമായ സർക്കാരിനെതിരെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. സർക്കാർ നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെങ്കിൽ അദ്ദേഹവും അതിന് ഉത്തരവാദിയാണ്. രാജി വച്ചതിന് ശേഷം ആയിരുന്നു ഇത്തരം വിമർശനം ഉന്നയിക്കേണ്ടി​യി​രുന്നതെന്നും മുനിരത്ന കൂട്ടിച്ചേർത്തു. മധുസ്വാമിയും ചന്നപട്ന താമസക്കാരനുമായ ഭാസ്കരനുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്.

Advertisement
Advertisement