ലോകായുക്ത ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യം: ചെന്നിത്തല

Wednesday 17 August 2022 12:07 AM IST

തിരുവനന്തപുരം: ലോകായുക്തയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന, ചാൻസലർ പദവിയിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇരുബില്ലുകളുംകൊണ്ടു വരുന്നതിൽനിന്ന് സർക്കാർ പിൻതിരിയണം.
ലോകായുക്ത ബിൽ പാസായാൽ സർക്കാർ തലത്തിൽ നടക്കുന്ന ഒരഴിമതിയും വെളിച്ചം കാണില്ല മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇപ്പോൾ ലോകായുക്തയിൽ നിലനിൽക്കുന്ന അഴിമതി കേസുകളുടെ പ്രസക്തി തന്നെ ഇല്ലാതാകും. ഇതാണ് പിണറായിയുടെയും ലക്ഷ്യം. സർവകലാശാല പൂർണ്ണമായും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനാണ് ഗവർണർ ചാൻസലർ പദവിയിൽ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്. വൈസ് ചാൻസലറെ നിയമിക്കുന്നതിനു സർക്കാരിനു കൂടുതൽ അധികാരം നൽകുന്ന ബില്ലാണിത്. ഈ ബില്ല് സർവകലാശാലകളുടെ സ്വയംഭരണ അവകാശം പൂർണ്ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.