നിറവയറിൽ സുന്ദരിയായി ബിപാഷ ബസു,​ സന്തോഷ വാർത്ത പുറത്തുവിട്ട് താരം,​ ചിത്രങ്ങൾ

Tuesday 16 August 2022 11:25 PM IST

ഒരു കാലത്ത് ബോളിവുഡിലെ ഗ്ലാമർ താരമായിരുന്നു ബിപാഷ ബസു. അജ്നബിയിലൂടെ തുടക്കം കുറിച്ച ബിപാഷ ബസുരാസ്,​ ജിസം എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ സെക്സ് സിംബൽ എന്ന് അറിയപ്പെട്ടു. എന്നാൽ പിന്നീട് സിനിമകൾ കുറഞ്ഞ ബിപാഷ ബോളിവുഡിൽ നിന്ന് പതിയെ പിൻവാങ്ങി. ഇതിനിടെ 2016ൽ നടൻ കരൺ സിംംഗ് ഗ്രോവറിനെ വിവാഹം കഴിച്ചു. ഇപ്പോഴിതാ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും. ഗ‌ർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചായിരുന്നു സന്തോഷ വാർത്ത ബിപാഷയും കരണും അറിയിച്ചത്. രണ്ടുപേർ ഒന്നിച്ചു തുടങ്ങിയ യാത്രയിൽ മൂന്നാമതൊരാൾ കൂടി ചേരുകയാണെന്ന് ചിത്രത്തോടൊപ്പം താരദമ്പതികൾ കുറിച്ചു. നിറവയർ ചേർത്ത് പിടിച്ച് അതിസുന്ദരിയായാണ് ബിപാഷയെ ചിത്രത്തിൽ കാണാവുന്നത്. ബിപാഷ ഗർഭിണിയാണെന്ന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വാർത്തകൾ വന്നിരുന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല.