ബിൽക്കിസ് ബാനു കേസ് പ്രതികളുടെ മോചനം കേന്ദ്ര ഉത്തരവ് മറികടന്ന്

Wednesday 17 August 2022 5:29 AM IST

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടമാനഭംഗ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് മറികടന്നുകൊണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം ആഘോഷവുമായി ബന്ധപ്പെട്ട് തടവുകാരെ മോചിപ്പിക്കാൻ കഴിഞ്ഞ ജൂണിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് പ്രതികളെ മോചിപ്പിച്ചത്. എന്നാൽ പ്രത്യേക ഇളവ് മാനഭംഗക്കേസ് പ്രതികൾക്ക് ബാധകമല്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന പ്രതിക ൾക്കും പ്രത്യേക ഇളവ് ബാധകമല്ല.