കിട്ടിയാലുടൻ ഞാൻ വന്നിരിക്കും, ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി ഇതായിരുന്നു; പൊറോട്ടയ്ക്കും ബീഫിനും പകരം ഇത്തവണ പോപ് കോണാണ് വാങ്ങിത്തന്നതെന്ന് ഷമ്മി തിലകൻ
സുരേഷ് ഗോപിയും ഷമ്മി തിലകനും ഒന്നിച്ചെത്തിയ ചിത്രമാണ് പാപ്പൻ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തിയത്. ചിത്രത്തിൽ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെയാണ് ഷമ്മി തിലകൻ അവതരിപ്പിച്ചത്.
സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഷമ്മി തിലകൻ ഇപ്പോൾ. തിരിച്ചുപോരാൻ നേരം എബ്രഹാം മാത്യു മാത്തന് കത്തി കിട്ടിയോ (സിനിമയിൽ ഇരുട്ടൻ ചാക്കോ എന്ന ക്രിമിനൽ ഉപയോഗിച്ച കത്തി) എന്ന് ചോദിച്ചപ്പോൾ സുരേഷ് ഗോപി നൽകിയ മറുപടിയെക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്. കത്തി കിട്ടിയില്ലെന്നും കിട്ടിയാൽ ഉടൻ വരുമെന്നുമായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ചാലക്കുടിയിൽ"പാപ്പൻ" കളിക്കുന്ന D'cinemas സന്ദർശിച്ച 'എബ്രഹാം മാത്യു മാത്തൻ' സാറിനെ പോയി കണ്ടിരുന്നു.
ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു.
യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..
"കത്തി കിട്ടിയോ സാറേ"..?
അതിന് അദ്ദേഹം പറഞ്ഞത്..;
"അന്വേഷണത്തിലാണ്"..!
"കിട്ടിയാലുടൻ ഞാൻ വന്നിരിക്കും"..!
"പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും"..!
കർത്താവേ..;
ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..?
കുയില പുടിച്ച് കൂട്ടിൽ അടച്ച്..;
കൂവ സൊല്ലുഗിറ ഉലകം..!
മയില പുടിച്ച് കാല ഒടച്ച്..;
ആട സൊല്ലുഗിറ ഉലകം..!
എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!