എമ്പുരാൻ എത്തുന്നു; സൂചന നൽകി പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും, ഇന്ന് വൈകിട്ട് നാലിന് ബോംബ് പൊട്ടും
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പുതിയ വിവരങ്ങൾ പുറത്ത്. മുരളീ ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. പൃഥ്വിരാജും ചിത്രത്തിന്റെ നിർമാതാവുമായ ആന്റണി പെരുമ്പാവൂരുമാണ് ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുന്നത്.
ആന്റണി പെരുമ്പാവൂർ, മോഹൻലാൽ, പൃഥ്വിരാജ്, മുരളീ ഗോപി എന്നിവർ ഉൾപ്പെടുന്ന ചിത്രം എൽ2ഇ ടീം എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ലിങ്ക് കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെ ആന്റണി പെരുമ്പാവൂരും പങ്കുവച്ചിരിക്കുന്നു. ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് സിനിമയെ സംബന്ധിച്ച പുതിയ വിവരം പുറത്തുവരും.
ചിത്രത്തിന്റെ തിരക്കഥ മേയിൽ പൂർത്തിയായിരുന്നു. മലയാളത്തിൽ ആദ്യമായി 200 കോടി ക്ളബിലെത്തിയ ചിത്രമാണ് ലൂസിഫർ. ലൂസിഫറിന് മൂന്ന് ഭാഗങ്ങൾ ഉണ്ടാകുമെന്ന് സംവിധായകനായ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ 'പിസിയു അഥവാ പൃഥ്വിരാജ് സിനിമാറ്റിക് യൂണിവേഴ്‌സ്' എന്ന് വിളിക്കാമെന്നാണ് താരം പറഞ്ഞത്. മോഹൻലാൽ, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, സായ് കുമാർ, സച്ചിൻ ഖെദേകർ, ബൈജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.