മറയൂരിൽ 13 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ്; രണ്ടാനച്ഛന് 30 വർഷം തടവ് ശിക്ഷ
Wednesday 17 August 2022 7:04 PM IST
ഇടുക്കി: മറയൂരിൽ 13കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ രണ്ടാനച്ഛന് തടവും പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതിയാണ് കുട്ടിയുടെ രണ്ടാനച്ഛന് 30 വർഷം തടവും ഒന്നരലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചത്. അമ്മ വീട്ടിലില്ലാത്ത സമയത്ത് കുട്ടിയ്‌ക്ക് നേരെ ഇയാൾ നിരന്തരം ലൈംഗിക അതിക്രമം നടത്തി. കുട്ടിയ്‌ക്ക് നഷ്‌ടപരിഹാരമായി ഒരുലക്ഷം രൂപ നൽകണമെന്നും കോടതി വിധിച്ചു.
പ്രതിയ്‌ക്കെതിരെ കുട്ടിയും അനുജത്തിയും മൊഴി നൽകി. എന്നാൽ അമ്മ വിചാരണയ്‌ക്കിടെ പ്രതിയ്‌ക്ക് അനുകൂലമായി കൂറുമാറിയിരുന്നു. ഇത് കേസിന്റെ മുന്നോട്ട് പോക്കിന് തടസമുണ്ടാക്കിയെങ്കിലും പ്രതിയ്‌ക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു.