'സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടുകൾ' പ്രഭാഷണം

Thursday 18 August 2022 12:00 AM IST

തൃശൂർ: 'വിധിയുമായുള്ള സമാഗമം 'സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടുകൾ' എന്ന വിഷയത്തിൽ സാഹിത്യ അക്കാഡമിയും ബഹുജന സാംസ്‌കാരിക കൂട്ടായ്മയും ചേർന്ന് അക്കാഡമി ഓഡിറ്റോറിയത്തിൽ അഞ്ച് പ്രഭാഷണങ്ങൾ നടത്തും. 19ന് സ്വാതന്ത്ര്യത്തിന്റെ സാംസ്‌കാരിക പരിപ്രേഷ്യങ്ങൾ, 22ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം, 29ന് വെറുപ്പിന്റെ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയും?, സ്വാതന്ത്ര്യത്തിനായുള്ള ദലിതരുടെ അവസാനിക്കാത്ത പോരാട്ടങ്ങൾ, 30ന് ഭൂരിപക്ഷ രാഷ്ട്രീയം ജനാധിപത്യത്തിന്റെയും വിയോജിപ്പിന്റെയും മേഖലയിൽ ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയാണ് വിഷയങ്ങൾ. കെ. സച്ചിദാനന്ദൻ, പ്രൊഫ. ബി. രാജീവൻ, രേവതി ലൗൾ, ആദവൻ ദീക്ഷണ്യ, കെ.ഇ.എൻ എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് പ്രഭാഷണങ്ങളും തുടർന്ന് ചർച്ചയും ആരംഭിക്കുമെന്ന് ഭാരവാഹികളായ കെ.എൽ. ജോസ്, പി.എസ്. ഇക്ബാൽ, ആശ ഉണ്ണിത്താൻ, എം.എൻ. വിനയകുമാർ, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ അറിയിച്ചു.