ഉണ്ണി മുകുന്ദൻ ഇനി ബ്രൂസ് ലി
ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ് ലി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണ രചന നിർവഹിക്കുന്നു. മല്ലു സിംഗിനുശേഷം ഉണ്ണിമുകുന്ദനും വൈശാഖും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
ബിഗ്ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം നൈറ്റ് ഡ്രൈവ് ആണ് വൈശാഖ് സംവിധാനം ചെയ്തു അവസാനം പ്രേക്ഷകർക്കു മുന്നിൽ എത്തിയ ചിത്രം .
ഷെഫീക്കിന്റെ സന്തോഷം ആണ് റിലീസിന് ഒരുങ്ങുന്ന ഉണ്ണി മുകുന്ദൻ ചിത്രം. നവാഗതനായ അനൂപ് പന്തളം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദിവ്യപിള്ള, ആത്മീയ രാജൻ എന്നിവരാണ് നായികമാർ.