ചരിത്രം അടയാളപ്പെടുത്തിയ ചുമർചിത്രം പൂർത്തിയായി

Wednesday 17 August 2022 10:21 PM IST
ചുമർ ചിത്രീകരണം

പയ്യന്നൂർ: സംസ്ഥാന എൻ.എസ്.എസ് സെല്ലിന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും ഈ വർഷത്തെ പ്രധാന പദ്ധതികളിലൊന്നായ ഫ്രീഡം വാൾ പയ്യന്നൂർ കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി. പയ്യന്നൂരിന്റെ പ്രാദേശിക സ്വാതന്ത്ര്യ ചരിത്രം, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു, കെ.കേളപ്പൻ എന്നീ ദേശീയ നേതാക്കൾ, ഉപ്പ് സത്യഗ്രഹം, ഗാന്ധിമാവ് , മലബാറിലെ തനതു കലാരൂപമായ തെയ്യം എന്നിവ കോർത്തിണക്കിയ ചുമർ ചിത്രമാണ് പൂർത്തിയായത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും പയ്യന്നൂർ കോളേജിന്റെയും എൻ.എസ്. എസിന്റെയും എംബ്ലം ആലേഖനം ചെയ്തിട്ടുണ്ട്.

ചിത്രകലാകാരൻ കിത്തോ സുനിലിന്റെ മേൽനോട്ടത്തിൽ, അദ്ധ്യാപകരുടെ പിന്തുണയോടെ എൻ.എസ്.എസ്. വളണ്ടിയർമാർ രണ്ടു ദിവസത്തോളം പ്രയത്നിച്ചാണ് ചുമർചിത്രം തയ്യാറാക്കിയത്.

രാജ്യം 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന വേളയിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഡി.എസ്.എസ് ഡോ. ടി.പി.നഫീസ ബേബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ്, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.പി.ആർ.സ്വരൺ, പ്രോഗ്രാം ഓഫീസർ ഡോ.കെ.വി.സുജിത്ത് സംസാരിച്ചു.

Advertisement
Advertisement