ഗവർണർ എല്ലാറ്റിനെയും വിവാദമാക്കുന്ന വിവാദ നായകനെന്ന് എം.വി.ജയരാജൻ

Wednesday 17 August 2022 10:33 PM IST

കണ്ണൂർ:എല്ലാറ്റിനെയും വിവാദമാക്കുന്ന വിവാദനായകനാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നും യജമാനഭൃത്യനിലപാടാണ് ഗവർണർ സ്വീകരിച്ചു വരുന്നത്. യജമാന ഭക്തിയാണ് ബി.ജെ.പിയോടും ആർ.എസ്.എസിനോടും ഗവർണർ കാണിക്കുന്നത്. ഗവർണർ പദവിയെക്കാൾ വലിയ പദവിയാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വപ്നം കാണുന്നത്. കേന്ദ്രം ഭരിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ് ഗവർണറുടെ ശ്രമം. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് ഈ ഗവർണറെ കേന്ദ്രം നിയമിച്ചിട്ടുള്ളത് സംഘപരിവാറിന്റെ രാഷ്ട്രീയമാണ് ഗവർണർ നടപ്പിലാക്കുന്നത്. ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പ്രചാരണം നടത്തും. കണ്ണൂർ സർവ്വകലാശാലയിൽ നിയമവിരുദ്ധ കാര്യങ്ങളോ നിയമനമോ നടന്നിട്ടില്ല. കണ്ണൂർ സർവകലാശാലയിലെ ഗവർണറുടെ ഇടപെടൽ സർക്കാരിനെ അട്ടിമറിക്കാനാണെന്നും എം.വി ജയരാജൻ ആരോപിച്ചു.കമ്യൂണിസ്റ്റ്കാരെ ഇല്ലാതാക്കി പാർട്ടിയെ ഇല്ലാതാക്കാനാണ് ആർ.എസ് എസ് ബി.ജെ.പി ശ്രമം. ഇതിന്റെ ഭാഗമായാണ് പാലക്കാട് ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു.

Advertisement
Advertisement