വി.സി നിയമനത്തിലെ സർക്കാർ നിലപാട് ദുരൂഹം: കെ. സുധാകരൻ

Thursday 18 August 2022 12:51 AM IST

തിരുവനന്തപുരം: സർവകലാശാലാ ഭരണത്തിൽ കൈകടത്താനും പിൻവാതിൽ നിയമനങ്ങൾ സുഗമമാക്കാനുമാണ് വൈസ് ചാൻസലർ നിയമനകാര്യത്തിൽ സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു. കഴിവും പ്രാപ്തിയുമുള്ളവരെ പടിക്ക് പുറത്തുനിറുത്തി അടിസ്ഥാനയോഗ്യതയില്ലാത്ത സി.പി.എം നേതാക്കളുടെ ബന്ധുക്കളെ വഴിവിട്ട് നിയമിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറാക്കാൻ വഴിവിട്ട ഇടപെടലുകളുണ്ടായി. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള സെലക്‌ഷൻ കമ്മിറ്റി മുൻവിധിയോടെയാണ് ഇന്റർവ്യൂ നടത്തിയതെന്ന ആക്ഷേപവുമുണ്ട്. സർവകലാശാലകളിൽ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതുമായിരിക്കും സർക്കാരിന്റെ പുതിയ ബിൽ. ഉന്നതനിലവാരത്തിന് പുകൾപെറ്റ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് നാലാംകിട അദ്ധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാൻസലർമാരുടെയും ലാവണമായി. സർവകലാശാലകളിൽ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാണിട്ടും ഗവർണർ കുറ്റകരമായ മൗനമാണ് തുടർന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

 പി​ണ​റാ​യി​യു​ടെ​ ​മു​ന്നി​ൽ​ ​കാ​നം അ​ടി​യ​റ​വ് ​പ​റ​ഞ്ഞു​:​ ​ചെ​ന്നി​ത്തല

വീ​ര​വാ​ദം​ ​പ​റ​ഞ്ഞി​രു​ന്ന​ ​സി.​പി.​ഐ​യും​ ​കാ​നം​ ​രാ​ജേ​ന്ദ്ര​നും​ ​ലോ​കാ​യു​ക്ത​ ​വി​ഷ​യ​ത്തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​നു​മു​ന്നി​ൽ​ ​അ​ടി​യ​റ​വ് ​പ​റ​ഞ്ഞെ​ന്നും​ ​സി.​പി.​ഐ​ ​ജ​ന​ങ്ങ​ളെ​ ​വ​ഞ്ചി​ച്ചെ​ന്നും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ഭേ​ദ​ഗ​തി,​ ​പു​തി​യ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​നി​യ​മം​ ​എ​ന്നി​വ​യെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​യു.​ഡി.​എ​ഫ് ​എ​തി​ർ​ക്കു​മെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​വ്യ​ക്ത​മാ​ക്കി.​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​ ​അ​ഴി​മ​തി​ ​ന​ട​ത്താ​നു​ള്ള​ ​ലൈ​സ​ൻ​സ് ​ന​ൽ​കു​ക​യാ​ണ് ​ഇ​ട​തു​സ​ർ​ക്കാ​ർ.​ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​ ​ലോ​കാ​യു​ക്ത​ ​പ​ല്ലി​ല്ലാ​ത്ത​ ​ജീ​വി​യാ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​സി.​പി.​ഐ​യു​ടെ​ ​ന്യാ​യീ​ക​ര​ണം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​പു​തി​യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​നി​യ​മ​ത്തി​ലൂ​ടെ​ ​ചാ​ൻ​സ​ല​റു​ടെ​ ​അ​ധി​കാ​രം​ ​വെ​ട്ടി​ക്കു​റ​ച്ച് ​സ​ർ​ക്കാ​രി​ന്റെ​ ​ചൊ​ൽ​പ്പ​ടി​ക്ക് ​നി​റു​ത്താ​നാ​ണ് ​ശ്ര​മം.​ ​മു​ഖ്യ​മ​ന്ത്രി​യാ​യ​ ​ഇ.​എം.​എ​സ് ​വി.​സി​യെ​ ​വീ​ട്ടി​ൽ​ ​ചെ​ന്നു​ക​ണ്ട​ ​ച​രി​ത്ര​മു​ണ്ട്.​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​ർ​ ​ഏ​റാ​ൻ​ ​മൂ​ളി​ക​ളാ​ക​രു​ത്.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​രം​ഗം​ ​പൂ​ർ​ണ​മാ​യും​ ​സി.​പി.​എ​മ്മി​ന്റെ​യും​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​കൈ​ക​ളി​ലൊ​തു​ങ്ങു​മെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​എ.​എ.​ ​ഷു​ക്കൂ​ർ,​ ​സു​നി​ൽ​ ​ജോ​ർ​ജ്,​ ​സി​റി​യ​ക് ​ജേ​ക്ക​ബ്,​ ​മാ​ത്യു​ ​ചെ​റു​പ​റ​മ്പ​ൻ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.