ചേന്തിയിൽ ആവണിപ്പിറവി പൂജ

Thursday 18 August 2022 1:40 AM IST

തിരുവനന്തപുരം:ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ ആവണിപ്പിറവിയോടനുബന്ധിച്ച് കുടുംബ ഐശ്വര്യത്തിനും,ധന വിദ്യാഭ്യാസ പുരോഗതിക്കും ചേന്തി ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ ആവണിപ്പിറവി പൂജ നടത്തി. ശ്രീനാരായണ വിശ്വസാംസ്കാരിക ഭവൻ സെന്ററിലെ സ്വാമി ശങ്കരാനന്ദ മുഖ്യ കാർമ്മികത്വം വഹിച്ചു.പൂജയ്ക്ക് ഗുരു മന്ദിരം ശാന്തി കിരൺ കുമാർ, എം.വിജയകുമാർ,നിലയം രക്ഷാധികാരി ചേന്തി അനിൽ, പ്രസിഡന്റ് ജേക്കബ് കെ.എബ്രഹാം, സെക്രട്ടറി ടി.ശശിധരൻ കോൺട്രാക്ടർ,ട്രഷറർ എസ്. സനൽ കുമാർ,എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ,ജോയിന്റ് സെക്രട്ടറിമാരായ ആർട്ടിസ്റ്റ് സുനിൽ കുമാർ,ടി.അശോകൻ കോൺട്രാക്ടർ,പി.ശശി ബാലൻ,
എൻ.ജയകുമാർ,കല്ലംപള്ളി ശാഖ പ്രസിഡന്റ് ഡി.സുരേന്ദ്രൻ, സെക്രട്ടറി കെ. സദാനന്ദൻ,
എസ്. അനിൽ കുമാർ, കല്ലംപള്ളി മോഹനൻ,കെ.സുരേന്ദ്രൻ നായർ, എസ്. ഉത്തമൻ, പി.ഭുവനചന്ദ്രൻ നായർ, സന്തോഷ് ചേന്തി, പെരിയമഠം മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.300ൽ പരം കുടുംബങ്ങൾ പൂജയിൽ പങ്കെടുത്തു.

Advertisement
Advertisement