തായ്‌വാൻ കടലിടുക്ക് കടന്ന് ചൈനീസ് വിമാനങ്ങൾ

Thursday 18 August 2022 5:07 AM IST

ബീജിംഗ് : ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 17 യുദ്ധവിമാനങ്ങളും 5 കപ്പലുകളും തായ്‌വാൻ കടലിടുക്കിലെ വിഭജന രേഖ മറികടന്ന് പ്രകോപനം സൃഷ്ടിച്ചെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. തിങ്കളാഴ്ചയാണ് ചൈനീസ് വിമാനങ്ങളും കപ്പലുകളും അതിർത്തി കടന്നതെന്ന് തായ‌്‌വാൻ പറയുന്നു. യു.എസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയ്ക്ക് പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച മറ്റൊരു യു.എസ് കോൺഗ്രസ് സംഘം തായ്‌വാനിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രകോപനം. കോൺഗ്രസ് സംഘത്തിന്റെ സന്ദർശനത്തിനെതിരെ ചൈന നേരത്തെ രംഗത്തെത്തിയിരുന്നു.