മദ്ധ്യപ്രദേശിൽ കാണാതായ മലയാളി ക്യാപ്‌ടൻ സഞ്ചരിച്ച വാഹനം കണ്ടെത്തി; വെള്ളത്തിൽ ഒഴുകിപ്പോയ കാർ പൂർണമായും തകർന്ന നിലയിൽ
Thursday 18 August 2022 12:11 PM IST
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കാണാതായ മലയാളി ക്യാപ്‌ടൻ നിർമ്മൽ ശിവരാജ് സഞ്ചരിച്ച വാഹനം കണ്ടെത്തി. പ്രളയത്തിൽ ഒഴുകിപ്പോയ വാഹനം പൂർണമായും തകർന്ന നിലയിലാണ്. നിർമ്മലിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്‌ടൻ നിർമ്മൽ ശിവരാജൻ ഭാര്യയെ കണ്ട് മടങ്ങവേയാണ് മദ്ധ്യപ്രദേശിൽ വച്ച് കാണാതായത്. മൂന്ന് ദിവസമായി അദ്ദേഹത്തെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മദ്ധ്യപ്രദേശ് പൊലീസ് സംഘത്തിനൊപ്പം എൻഡിആർഎഫ് സംഘത്തെയും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയ ഗോപി ചന്ദ്രയാണ് നിർമ്മലിന്റെ ഭാര്യ. നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.