അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാരിന്റെ നിർദേശം, ചെലവ് മാസം 20 ലക്ഷം
Thursday 18 August 2022 12:45 PM IST
മുംബയ്: അദാനി ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ ഗൗതം അദാനിക്ക് ഇനി മുതൽ ഇസഡ് കാറ്റഗറി സുരക്ഷ. അദാനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുർന്നാണ് വിഐപി സെക്യൂരിറ്റി ഒരുക്കാൻ സർക്കാർ നിർദേശിച്ചത്. സി ആർ പി എഫിനാണ് സുരക്ഷാച്ചുമതല. 15 മുതൽ 20 ലക്ഷം വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് അദാനിയിൽ നിന്ന് ഈടാക്കും.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നിലവിൽ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നുണ്ട്. 2013 മുതലാണ് ഇത് ലഭ്യമായി തുടങ്ങിയത്.