ജോജു ജോർജ് ചിത്രം പീസ് 26ന്

Friday 19 August 2022 6:13 AM IST

അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രം

ജോജു ജോർജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി , തെലുങ്ക് ഭാഷകളിൽ സൻഫീർ സംവിധാനം ചെയ്യുന്ന പീസ് ആഗസ്റ്റ് 26ന് റിലീസ് ചെയ്യും. കാർലോസ് എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.അനിൽ നെടുമങ്ങാട് അവസാനായി അഭിനയിച്ച ചിത്രം കൂടിയാണ്. സിദ്ധിഖ്, ഷാലു റഹിം, രമ്യ നമ്പീശൻ, അദിതി രവി, ആശ ശരത്, അർജുൻ സിംഗ് , വിജിലേഷ്, മാമുക്കോയ, പോളി വത്സൻ എന്നിവരാണ് മറ്റ് താരങ്ങൾ. കഥ സൻഫീർ, തിരക്കഥ , സംഭാഷണം സഫർ സനൽ, രമേഷ് ഗിരിജ. സ്ക്രിപ്ട് ഡോക്ടർ പിക് ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ് നിർമ്മാണം.

Advertisement
Advertisement