അജു, ജോണി ആന്റണി, സൈജു ഒരുമിക്കുന്ന സ്താനാ ർത്തി ശ്രീക്കുട്ടൻ
അജു വർഗീസ്, ജോണി ആന്റണി ,സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ. ഹ്യൂമർ ട്രാക്കിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് മാസ് ആൺകുട്ടികളെയും കൊലമാസ് പെൺകുട്ടികളെയും അണിയറ പ്രവർത്തകർ തേടുന്നു.ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ ചേർന്നാണ് നിർമ്മാണം. സ്കൂൾ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് മുരളികൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ്. ദേവൻ എന്നിവരോടൊപ്പം സംവിധായകൻ വിനീഷ് വിശ്വനാഥും ചേർന്നാണ് രചന.
അതേസമയം നിരവധി ചിത്രങ്ങളുമായി അജു വർഗീസും ജോണി ആന്റണിയും യാത്രയിലാണ്. ഇടവേളയ്ക്കുശേഷം നിവിൻ പോളിയോടൊപ്പം അജു വർഗീസ് അഭിനയിച്ച സാറ്റർഡേ നൈറ്റ് സെപ്തംബർ 30ന് റിലീസ് ചെയ്യും.