കണ്ണൂരിനെ പ്ളാസ്റ്റിക്ക് മുക്തമാക്കാൻ വരുന്നു ഹരിത പാഠശാല

Thursday 18 August 2022 10:23 PM IST

കണ്ണൂർ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധന നടപടികൾക്ക് പിന്തുണ തേടി ജനകീയ ബോധവത്കരണം ശക്തിപ്പെടുത്താൻ ജില്ലയിലാകെ ഹരിത പാഠശാലകളുമായി ഹരിത കേരളം മിഷൻ. ജില്ലയിലെ ഗ്രന്ഥശാലകൾ, സ്‌കൂൾ പി.ടി. എ , കുടുംബശ്രീ , സ്വയം സഹായ സംഘങ്ങൾ, റസിസൻസ് അസോസിയേഷൻ , സഹകരണ സ്ഥാപനങ്ങൾ, കോളേജുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ജില്ലയിലാകെ ഹരിത പാഠശാലകൾ നടന്നു കൊണ്ടിരിക്കുന്നത്.
പെരളശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹരിത പാഠശാലകളുടെ മാതൃകയിലാണ് പാഠശാലകൾ സംഘടിപ്പിക്കുന്നത്.മാലിന്യ സംസ്‌കരണം ബദൽ മാലിന്യ സംസ്‌കരണ രീതികൾ,ഹരിത കർമ്മസേന കാലഘട്ടത്തിന്റെ പുതിയ മുഖം
ഹരിത ഭവനം ഹരിത സമൃദ്ധി വാർഡ് എന്നീ വിഷയങ്ങളാണ് പാഠശാലയിൽ ചർച്ച ചെയ്യുന്നത്.ഹരിത പെരുമാറ്റ ചട്ടം എന്താണെന്നും ഹരിത സമൃദ്ധി വാർഡുകൾ എങിനെ പ്രവർത്തനക്ഷമമാക്കാമെന്നും പാഠശാലയിൽ ചർച്ച ചെയ്യുന്നുണ്ട്.
ഹരിത സമൃദ്ധി വാർഡിനാവശ്യമായ സർവ്വെ പ്രവർത്തനങ്ങളുടെആസൂത്രണവും ഹരിത പാഠശാലയിൽ നടക്കും.


ജില്ലയിൽ 948 ഹരിത പാഠശാലകൾ
പെരളശേരി പഞ്ചായത്തിൽ പഞ്ചായത്ത് തലത്തിൽ ആരംഭിച്ച ഹരിത പാഠ ശാലകൾ എല്ലാ വായനശാലകളിലും സ്‌കൂളുകളിലും ഇതിനകം പൂർത്തിയായി. ഇതിന്റെ തുടർച്ചയായി അയൽക്കൂട്ട തല പാഠശാലകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.

പിണറായി ഗ്രാമപഞ്ചായത്തിലാകെ 307 ഹരിത പാഠശാലകളാണ് നടന്നത്.എല്ലാ സ്‌കൂളുകളിലും ക്ലാസ് തല രക്ഷാകർതൃ യോഗങ്ങൾ വിളിച്ചു ചേർത്തു കൊണ്ടാണ് പാഠശാലകൾ സംഘടിപ്പിച്ചത്.മലപ്പട്ടം പഞ്ചായത്തിൽ എല്ലാ ഗ്രന്ഥാലയങ്ങളിലും ഹരിത പാഠശാലകൾ നടത്തി.കണ്ണപുരം പഞ്ചായത്ത് തലത്തിൽ ഒരു ഹരിത പാഠശാലക്ക് പുറമേ ആറ് വായനശാലകൾ കേന്ദ്രീകരിച്ചും രണ്ട് അയൽക്കൂട്ടങ്ങളിലും പാശാലകൾ സംഘടിപ്പിച്ചു.കോട്ടയം പഞ്ചായത്ത് തലത്തിലും 14 വാർഡിലും രണ്ട് വായനശാലയിലും ഹരിത പാഠശാലകൾ പൂർത്തിയായി.കതിരൂർപഞ്ചായത്ത്തല പാഠശാലക്ക് പുറമേ രണ്ട് വാർഡിലും പാഠശാലകൾ നടന്നു.കൂറുമാത്തൂർ പഞ്ചായത്തിൽ മഴൂർ എൽ .പി സ്‌കുളിലും പഞ്ചായത്ത് ഓഫീസ് പരിസരത്തും മുയ്യം യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിലും മേഖലാതല പാഠശാലകൾ പൂർത്തിയായി.

നാട്ടു കൂട്ട യോഗങ്ങൾ ഹരിത പാഠശാലയായി
പയ്യാവൂർ പഞ്ചായത്തിൽ ചേർന്ന നാട്ടുകൂട്ട യോഗങ്ങളിലെല്ലാം മുഖ്യ അജണ്ടകളിലൊന്ന് ഹരിത പെരുമാറ്റ ചട്ടങ്ങളും പ്ലാസ്റ്റിക്ക് മുക്ത ജില്ലയ്ക്കായുളള ക്യാമ്പയിനുമായിരുന്നു.209 നാട്ടുകൂട്ട യോഗങ്ങളാണ് പയ്യാവൂരിൽ നടന്നത്.
.

Advertisement
Advertisement