ഒത്തുതീർപ്പുണ്ടാക്കിയാലും പോക്സോ കേസ് അവസാനിപ്പിക്കാനാകില്ല: സുപ്രീം കോടതി

Friday 19 August 2022 12:00 AM IST

ന്യൂഡൽഹി: ഒത്തുതീർപ്പ് ഉണ്ടാക്കിയതുകൊണ്ടുമാത്രം പോക്സോ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. മലപ്പുറം ചെമ്മങ്കടവ് പി എം.എസ്.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു അദ്ധ്യാപകനായിരുന്ന ഹഫ്സൽ റഹ്മാനെതിരെ 2018 നവംബറിൽ പോക്സോ നിയമപ്രകാരം രജിസ്റ്റർചെയ്ത കേസിലാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

ഇരയും കുറ്റാരോപിതനും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയ ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന്റെ മനഃസാക്ഷി കണക്കിലെടുത്ത് പോക്സോ കേസ് റദ്ദാക്കാൻ കഴിയില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് കോടതി പറഞ്ഞു. 16 വയസുള്ള വിദ്യാർത്ഥിനികളെ പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ, ​പിന്നീട് ഇരകളുടെ മാതാപിതാക്കൾ പ്രതിയുമായി ഒത്തുതീർപ്പിലെത്തി എന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഇതു പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദാക്കി. മാതാപിതാക്കളുടെ സത്യവാങ്മൂലം പരിഗണിച്ച് കേസ് റദ്ദാക്കിയ നടപടി തെറ്റാണെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി. ഹമീദ് വാദിച്ചു. ഹൈക്കോടതിയിൽ കേസ് നടന്നിരുന്ന സമയത്ത് കുട്ടികൾ പ്രായപൂർത്തിയായിരുന്നില്ലെന്നും ഇപ്പോൾ പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികളും തങ്ങൾക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം ഫയൽ ചെയ്തിട്ടുണ്ടെന്നും ഹഫ്സൽ റഹ്മാനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ വിളിച്ചുവരുത്തി ചോക്ലേറ്റ് നൽകിയശേഷം പെൺകുട്ടികളുടെ കവിളിൽ പിടിച്ചതായാണ് പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. 164 വകുപ്പ് അനുസരിച്ച് മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ പെൺകുട്ടികൾ പരാതിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരാതിക്കാരും പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് അവസാനിപ്പിക്കാമെന്ന് വിവിധ കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഹാരിസ് ബീരാൻ വാദിച്ചു. സുപ്രീംകോടതി ഈ വാദത്തോട് വാക്കാൽ വിയോജിക്കുകയായിരുന്നു. സമാനമായ മറ്റ് കേസുകളിലെ കോടതി വിധികൾ ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.

*​ ​ഇ​ര​യെ​ ​വി​വാ​ഹം​ ​ചെ​യ്താ​ലും​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ക്ക​ണം പോ​ക്സോ​ ​കേ​സ് ​പ്ര​തി​ക്ക് 10​ ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വ്

കൊ​ച്ചി​:​ ​പോ​ക്സോ​ ​കേ​സ് ​പ്ര​തി​ ​ഇ​ര​യെ​ ​പി​ന്നീ​ട് ​വി​വാ​ഹം​ ​ചെ​യ്താ​ലും​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ​എ​റ​ണാ​കു​ളം​ ​പോ​ക്സോ​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ 17​ ​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച് ​ഗ​ർ​ഭി​ണി​യാ​ക്കി​യ​ ​കേ​സി​ലെ​ ​പ്ര​തി,​ ​പ​ള്ളു​രു​ത്തി​ ​സ്വ​ദേ​ശി​യാ​യ​ 25​കാ​ര​ന് 10​ ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യും​ ​കോ​ട​തി​ ​ശി​ക്ഷ​വി​ധി​ച്ചു.​ 2018​ ​ജൂ​ലാ​യി​ലാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​ ​പെ​ൺ​കു​ട്ടി​ ​ഒ​റ്റ​യ്ക്കു​ള്ള​ ​സ​മ​യം​ ​വീ​ട്ടി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​കേ​സ്.​ ​ര​ണ്ട് ​മാ​സ​ത്തി​നു​ ​ശേ​ഷം​ ​വ​യ​റു​വേ​ദ​ന​യു​മാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​യ​ ​പെ​ൺ​കു​ട്ടി​ ​ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​ ​പൊ​ലീ​സി​ൽ​ ​വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​വി​സ്താ​ര​ത്തി​നി​ടെ​ ​പെ​ൺ​കു​ട്ടി​യും​ ​അ​മ്മ​യും​ ​കൂ​റു​മാ​റി​യി​രു​ന്നു.​ ​ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​നാ​ ​ഫ​ല​ത്തി​ന്റെ​യും​ ​മ​റ്റ് ​തെ​ളി​വു​ക​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ജ​ഡ്ജി​ ​കെ.​ ​സോ​മ​ൻ​ ​ശി​ക്ഷ​ ​വി​ധി​ച്ച​ത്.​ ​പ്ര​തി​ ​കു​റ്റ​കൃ​ത്യം​ ​ചെ​യ്ത​ ​സ​മ​യം​ 22​ ​വ​യ​സ് ​മാ​ത്ര​മാ​യി​രു​ന്നു​ ​പ്രാ​യം​ ​എ​ന്ന​ത് ​പ​രി​ഗ​ണി​ച്ചാ​ണ് ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​ശി​ക്ഷ​യാ​യ​ ​പ​ത്ത് ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വ് ​വി​ധി​ച്ച​ത്.