ഗവർണർക്കെതിരായ കേസിൽ സർക്കാർ കക്ഷി ചേരില്ല

Friday 19 August 2022 12:36 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവ​റ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് നിയമനം നൽകാനുള്ള നടപടി ഗവർണർ സ്റ്റേ ചെയ്തതിനെതിരേ കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ നൽകുന്ന കേസിൽ സർക്കാർ കക്ഷിയായേക്കില്ല. നിയമനം നടത്തുന്നത് സർവകലാശാലയാണെന്നും, ഉത്തരവാദിത്തം വി.സിക്കാണെന്നും മന്ത്രി ആർ.ബിന്ദുവും, സർവകലാശാലയും ചാൻസലറും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ കക്ഷിയല്ലെന്ന് മന്ത്രി പി.രാജീവും വ്യക്തമാക്കി. വി.സിക്കും സിൻഡിക്കേറ്റിനും അഭിമുഖ സമിതിക്കുമടക്കം കാരണം കാണിക്കൽ നോട്ടീസ് നൽകാതെ നടപടികൾ സ്റ്റേ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാവും സർവകലാശാല കേസ് നൽകുക.

 ഗ​വ​ർ​ണ​ർ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​അ​ന്ത​സു​യ​ർ​ത്തി​:​ ​വി.​മു​ര​ളീ​ധ​രൻ

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ബ​ന്ധു​ ​നി​യ​മ​ന​ത്തി​ന് ​ത​ട​യി​ട്ട​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​അ​ന്ത​സ്സ് ​ഉ​യ​ർ​ത്തി​ ​പി​ടി​ക്കു​ന്ന​താ​ണെ​ന്ന് ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​വി. ​മു​ര​ളീ​ധ​ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​കേ​ര​ള​ത്തി​ന് ​അ​ഭി​മാ​ന​ക​ര​മാ​യ​ ​തീ​രു​മാ​ന​മാ​ണെ​ന്നും​ ​സി.​പി.​എം​ ​നേ​താ​ക്ക​ളെ​ ​കു​ത്തി​ ​തി​രു​കാ​നു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ള​ല്ല​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ന്ന് ​അ​ദ്ദേ​ഹം​ ​ഈ​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​സൂ​ചി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
സി​വി​ക് ​ച​ന്ദ്ര​ന്റെ​ ​കേ​സി​ൽ​ ​ന്യാ​യാ​ധി​പ​ൻ​ ​ന​ട​ത്തി​യ​ ​പ്ര​സ്താ​വ​ന​ ​ഒ​രി​ക്ക​ലും​ ​അ​ദ്ദേ​ഹ​ത്തി​ൽ​ ​നി​ന്നും​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു.​പാ​ല​ക്കാ​ട്ടെ​ ​കൊ​ല​പാ​ത​ക​ത്തി​ന് ​പി​ന്നി​ൽ​ ​സി.​പി.​എ​മ്മി​ലെ​ ​വി​ഭാ​ഗീ​യ​ത​യാ​ണ്.​ബി​ൽ​ക്കി​സ് ​ബാ​നു​ ​കേ​സി​ലെ​ ​പ്ര​തി​ക​ളെ​ ​വി​ട്ട​യ​ച്ച​ത് ​മാ​നു​ഷി​ക​ ​പ​രി​ഗ​ണ​ന​ ​വ​ച്ചാ​കാ​മെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.

 വി.​സി​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ന്ന​ത് അ​ച്ച​ട​ക്ക​ ​ലം​ഘ​നം​:​ചെ​ന്നി​ത്തല

​ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ന്ന​ത് ​ഗു​രു​ത​ര​ ​അ​ച്ച​ട​ക്ക​ലം​ഘ​ന​വും​ ​നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.
അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​നി​യ​മ​ന​ത്തി​ലെ​ ​തീ​രു​മാ​നം​ ​പ്ര​ഥ​മ​ദൃ​ഷ്ട്യ​ ​തെ​റ്റാ​ണെ​ന്നു​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ത് ​കൊ​ണ്ടാ​ണു​ ​സ​ർ​വ​ക​ലാ​ശാ​ല​ ​നി​യ​മ​ത്തി​ലെ​ ​വ​കു​പ്പ് 7.3​ ​പ്ര​കാ​രം​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നും​ ​മേ​ൽ​ന​ട​പ​ടി​ക​ൾ​ ​മ​ര​വി​പ്പി​ക്കാ​നും​ ​ചാ​ൻ​സ​ല​ർ​ ​ഉ​ത്ത​ര​വി​ട്ട​ത്.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഏ​ത് ​ച​ട്ട​പ്ര​കാ​ര​മാ​ണു​ ​വി.​സി​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​സ​മാ​ന​മാ​യ​ ​മ​റ്റൊ​രു​ ​സം​ഭ​വ​ത്തി​ൽ​ ​ക​ലാ​മ​ണ്ഡ​ലം​ ​വി.​സി​ ​ചാ​ൻ​സ​ല​ർ​ക്കെ​തി​രെ​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​പ്പോ​ൾ​ ​സ​ർ​ക്കാ​ർ​ ​ത​ട​ഞ്ഞ​ത് ​ആ​രും​ ​മ​റ​ന്നി​ട്ടി​ല്ല.​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​ഭാ​ര്യ​യു​ടെ​ ​നി​യ​മ​ന​ക്കാ​ര്യ​മാ​യ​തു​കൊ​ണ്ടാ​ണ് ​സ​ർ​ക്കാർ
ഇ​ക്കാ​ര്യ​ത്തി​ൽ​ ​ക​ണ്ണ​ട​ക്കു​ന്ന​ത്.​ഇ​ത് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​വി​ശ്വാ​സ്യ​ത​യേ​യും​ ​ഭ​ര​ണ​ ​സം​വി​ധാ​ന​ത്തെ​യും​ ​ത​ക​ർ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 രാ​ഷ്ട്രീ​യ​ ​നാ​ട​ക​മെ​ന്ന് പ്രി​യ​ ​വ​ർ​ഗീ​സ്

​ത​ന്റെ​ ​നി​യ​മ​നം​ ​ത​ട​ഞ്ഞ​ത് ​രാ​ഷ്ട്രീ​യ​ ​നാ​ട​ക​മാ​ണെ​ന്നും​, ​ത​ന്റെ​ ​പേ​ര് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​പി​ടി​ച്ച​തു​ ​മു​ത​ൽ​ ​ഇ​ത് ​തു​ട​ങ്ങി​യെ​ന്നും​ ​പ്രി​യ​ ​വ​ർ​ഗീ​സ് ഫെ​യ്സ് ​ബു​ക്ക് ​പോ​സ്റ്റി​ൽ​ ​ആ​രോ​പി​ച്ചു.​ ​ഇ​തും,​ ​ഫോ​ണി​ലൂ​ടെ​ ​ല​ഭി​ച്ച​ ​മാ​ദ്ധ്യ​മ​ ​ഭീ​ഷ​ണി​യും​ ​അ​തി​ജീ​വി​ച്ചാ​ണ് ​അ​ഭി​മു​ഖ​ത്തി​ന് ​ഹാ​ജ​രാ​യ​ത്.

Advertisement
Advertisement